ഹിന്ദുയിസവും ആര്‍.എസ്.എസും ഒന്നല്ല, ഗോഡ്‌സെയുടെ കാര്യം ചരിത്രസത്യം, ആക്രമണത്തെയും അറസ്റ്റിനെയും ഭയമില്ല; കമല്‍ഹാസന്‍

0
188

ചെന്നൈ(www.mediavisionnews.in): ഗോഡ്‌സെ ഭീകരവാദിയെന്ന് താന്‍ പറഞ്ഞത് ചരിത്രസത്യമാണെന്ന് കമല്‍ഹാസന്‍. അറസ്റ്റിനെയും ആക്രമണത്തെയും ഭയക്കുന്നില്ലെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. ഹിന്ദുയിസവും ആര്‍.എസ്.എസും ഒന്നല്ല. എല്ലാ മതങ്ങളിലും തീവ്ര സ്വഭാവമുള്ളവരുണ്ട്. ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുന്നില്ല, ചരിത്രം മറുപടി നല്‍കുമെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ അരവകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തി. കമലിന്റെ നാക്ക് പിഴുതെടുക്കണമെന്ന് ഉള്‍പ്പെടെ ആഹ്വാനമുണ്ടായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റാലിക്ക് നേരെ ചീമുട്ടയേറും കല്ലേറുമുണ്ടായി. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ദേശപ്രകാരം ഇന്നത്തെ പ്രചാരണം റദ്ദാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here