പ്രവാസി മലയാളി കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മരിച്ചു

0
352

കുവൈത്ത് സിറ്റി (www.mediavisionnews.in): കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.

പാര്‍ക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here