പോക്‌സോ കേസില്‍ അറസ്റ്റിലായ ഷഫീഖ് ഖാസിമിക്ക് ജാമ്യം

0
214

കൊച്ചി(www.mediavisionnews.in): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഷഫീഖ് ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലിസ് കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം വിതുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ എം ബാബുവാണ് ഷഫീഖ് ഖാസിമിക്ക് ജാമ്യം അനുവദിച്ചത്.അഡ്വക്കറ്റ് കെ പി മുജീബ് മുഖേനയാണ് ഷഫീഖ് ജാമ്യഹരജി സമര്‍പ്പിച്ചത്.കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നുവെന്നു ആരോപിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here