ട്രെയിനിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയിൽ

0
383

ഷൊർണൂരിൽ(www.mediavisionnews.in): ട്രെയിനിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റിൽ. ഉപ്പള മൂസോടി ശാരദ നഗറിലെ കിരണി(25)നെയാണ് റയിൽവെ പോലീസിന്റെ പ്രതേക സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ആന്ധ്രായിൽ നിന്ന് ആലപ്പി ധൻബദ് എക്സ്പ്രെസ്സിൽ കൊണ്ട് വന്ന കഞ്ചാവ് ഒറ്റപ്പാലത്ത് ഇറക്കി കോയമ്പത്തൂർ കണ്ണൂർ പാസ്സഞ്ചറിൽ ട്രെയിനിൽ കയറ്റിയതായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here