കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു; ഗോസംരക്ഷകരെന്ന് ആരോപണം

0
204

ശ്രീനഗർ (www.mediavisionnews.in):  ജമ്മു കശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു. ആക്രമണത്തിന് പിന്നിൽ ഗോസംരക്ഷകരാണെന്നാണ് ആരോപണം. ബധേർവയിലാണ് സംഭവം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്.

വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 

കാശ്മീരിലെ ഉദംപൂർ ജില്ലയിൽ 2015 ൽ ട്രക്ക് ഡ്രൈവറെ പശുവിന്‍റെ പേരിൽ കൊലപ്പെടുത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here