“സഹിഷ്ണുതക്കൊരു വോട്ട്”: രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായി കെ.എം.സി.സി രംഗത്ത്

0
447

ദുബൈ(www.mediavisionnews.in): മൂന്ന് പതിറ്റാണ്ടായി ഇടത് എം.പിമാർ പ്രതിനിധീകരിക്കുന്ന കാസറഗോഡ് ലോകസഭാ മണ്ഡലത്തിന്റെ വികസന മുരടിപ്പിനൊരന്ത്യം കുറിക്കാൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കമ്മിറ്റി ആഹ്വാനം ചെയ്തു.

“സഹിഷ്ണുതക്കൊരു വോട്ട്” എന്ന പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ഇതിന്റെ ഭാഗമായി പരമാവധി മെമ്പർമാരെ കണ്ട് വോട്ടഭ്യർത്ഥിക്കാനും വിശാലമായ യു.ഡി.എഫ് കൺവെൻഷൻ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്‌റഫ് പാവൂർ, സലാം പടലട്ക, സുബൈർ കുബണൂർ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി എന്നിവർ പ്രസംഗിച്ചു. ഡോ. ഇസ്മായിൽ സ്വാഗതവും ഇബ്രാഹിം ബേരിക നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here