വോട്ടിന് പണമൊഴുകുന്നു, തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒന്നര കോടി പിടികൂടി

0
386

തമിഴ്നാട് (www.mediavisionnews.in):  വോട്ടെടുപ്പിന് മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. റെയ്ഡില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. ടി.ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പക്കല്‍ നിന്നാണ് കണക്കില്‍ പെടാത്ത ഇത്രയധികം തുക പിടികൂടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പെട്ടി മണ്ഡലത്തില്‍ നിന്നാണ് ഇത്രയധികം തുക കണ്ടെത്തിയത്. 94 പൊതികളിലാണ് പണം സൂക്ഷിച്ചിരുന്നത്.

മണ്ഡലത്തിലെ വാര്‍ഡുകളുടെ നമ്ബറുകളും ഓരോ വാര്‍ഡുകളിലെയും വോട്ടര്‍മാരുടെ എണ്ണവും ഈ കവറുകളില്‍ രേഖപ്പെടുത്തിയിരുന്നു. ആളൊന്നിന് 300 രൂപ എന്ന കണക്കില്‍ നല്‍കാനായിട്ടാണ് പണം സൂക്ഷിച്ചിരുന്നതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം, റെയ്ഡ് നടത്താനെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച എ.എം.എം.കെ പ്രവര്‍ത്തകരെ നേരിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിവന്നു. പിന്നാലെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഫ്ളയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ചെയ്തു. ഇതോടെ പണം സൂക്ഷിച്ചിരുന്ന ഷോപ്പ് പൂട്ടി പ്രവര്‍ത്തര്‍ രക്ഷപ്പെട്ടു. എന്നാല്‍, നാല് പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ തീരുമാനം വന്നതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആണ്ടിപ്പെട്ടിയില്‍ നിന്ന് ഇത്രയധികം തുക പിടികൂടുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ്. വെല്ലൂരിലെ ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഗോഡൗണില്‍ നിന്ന് 11.5 കോടി രൂപയാണ് ആദായനികുതി വകുപ്പ് ഏപ്രില്‍ 10ന് പിടികൂടിയത്. അതിന് ശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണ് ഇത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here