വാരണാസിയില്‍ പ്രിയങ്ക, എസ്പി-ബിഎസ്പി-എഎപി പാര്‍ട്ടികള്‍ പിന്തുണച്ചേക്കും; സുരക്ഷിത മണ്ഡലം തേടി മോദി

0
547

ന്യൂഡല്‍ഹി(www.mediavisionnews.in): വാരണാസിയില്‍ നരേന്ദ്ര മോദിക്ക് എതിരാളിയായി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയായേക്കും. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിന് എസ് പി – ബി എസ് പി സഖ്യവും പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിക്ക് പ്രധാന എതിരാളിയായിരുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന്റെ എ എ പിയും പ്രിയങ്ക മത്സരിച്ചാല്‍ പിന്തുണ നല്‍കും. ഈ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലം പരീക്ഷിക്കുന്നതിനും മോദി തയ്യാറാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ഏതെങ്കിലും ലോക്‌സാ സീറ്റില്‍ മോദി മത്സരിച്ചേക്കും. നിലവില്‍ ഡല്‍ഹിയില്‍ എ എ പിയും കേണ്‍ഗ്രസും സഖ്യധാരണയില്ല. ലോക്‌സഭാ സീറ്റുകളില്‍ ഏഴില്‍ ഏഴും ബിജെപിയുടെ കൈകളിലാണ്. എന്നാല്‍ പിന്നീട് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 ഉം നേടിയത് എ എ പി ഒറ്റയ്ക്കാണ്. ഭരണത്തിലേറ്റതുമുതല്‍ നരേന്ദ്ര മോദിക്കും ബിജെപിയ്ക്കും എതിരെ തലസ്ഥാനത്ത് ഒറ്റയാള്‍ പടനയിക്കുന്ന എ എ പിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ ബിജെപിയില്‍ നിന്ന് സീററുകള്‍ പൂര്‍ണമായും പിടിച്ചെടുക്കാമെന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും ഇരു പാര്‍ട്ടികളുടെയും പിടിവാശിയില്‍ സഖ്യചര്‍ച്ച വഴിമുട്ടുകയായിരുന്നു.

എന്നാല്‍ നരേന്ദ്ര മോദി തന്നെ സ്ഥാനാര്‍ഥിയായിവന്നാല്‍ സ്ഥിതിഗതികള്‍ മാറിയേക്കാം. വാരണാസിയില്‍ പ്രിയങ്ക വരികയും എസ് പി -ബി എസ് പി – എ എ പി ധാരണ രൂപപ്പെടുകയും ചെയ്താല്‍ മണ്ഡലം മോദിക്ക് അത്ര എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് മോദി പുതിയ സുരക്ഷിത മണ്ഡലം തേടുന്നത്. നിലവില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കും അമേഠിയില്‍ രാഹുലിനും എതിരെ ഈ സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here