കേരളത്തില്‍ ഇന്നു മുതല്‍ വേനല്‍മഴ സജീവമാകും

0
581

തിരുവനന്തപുരം(www.mediavisionnews.in): കേരളത്തില്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാഹചര്യം കാണുന്നതായി keralaweather.in റിപ്പോർട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ തീരദേശ ജില്ലകളിലാണ് മഴ അല്‍പം കുറയുക. മറ്റിടങ്ങളില്‍ ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം. മഴക്കൊപ്പം മണിക്കൂറിൽ 40 കി.മി വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കാം.

ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം
വടക്കന്‍ കര്‍ണാടക മുതല്‍  കന്യാകുമാരി വരെ സമുദ്ര നിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി നോര്‍ത്ത്-സൗത്ത് ട്രഫ് (ന്യൂനമര്‍ദപാത്തി ) രൂപ്പപെട്ടിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കേരളത്തോട് ചേര്‍ന്നാണ് ഇത് കടന്നു പോകുന്നത്. ഇത് കേരളത്തില്‍ മഴക്ക് സാഹചര്യം ഒരുക്കും. കാറ്റിൻെറ ഗതിയും കേരളത്തില്‍ മഴക്ക് അനുകൂലമാണ്. ട്രഫ് മൂലം കേരളത്തില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന്  Line of wind discountinuety (LWD) രൂപപ്പെട്ടിരിക്കുന്നു. ഇത് അടുത്ത 48 മണിക്കൂര്‍ തുടരാനാണ് സാധ്യത. കേരളത്തില്‍ നിന്ന് ഏകദേശം 2000-3000 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രണ്ട് അതിമര്‍ദ മേഖല( ഹൈപ്രഷര്‍) രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇത്രയേറെ ദൂരത്തിലായതിനാല്‍ കേരളത്തിലെ മഴമേഘങ്ങളെ ബാധിക്കില്ല.  

ഇന്ന് മിക്ക ജില്ലകളിലും മഴ
ഇന്ന് വൈകിട്ടും രാത്രിയിലുമായി മിക്ക ജില്ലകളിലും വൈകിട്ട് ഇടിയോടുകൂടെ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തിയായ മഴ പ്രതീക്ഷിക്കുന്നു. കര്‍ണാടകയുടെ പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് മേഖല, തമിഴ്‌നാടിൻെറ പശ്ചിമഘട്ട മേഖലയായ നീലഗിരി ജില്ല, ദക്ഷിണ കര്‍ണാടകയിലെ ഹാസന്‍, കൊടക്,  ദക്ഷിണ കേരളത്തിലെ പാല, തൊടുപുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ശക്തമായ മഴയും ഇടിയും പ്രതീക്ഷിക്കുന്നു. ഇടിമിന്നല്‍ ദുരന്തങ്ങളില്‍ നിന്നും മഴയില്‍ വാഹനം ഓടിക്കുമ്പോഴും ജാഗ്രതപാലിക്കണമെന്ന് കേരളവെതര്‍.ഇന്‍ ജനങ്ങളെ ഉപദേശിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here