ഉപ്പളയിലെ വെടിവെപ്പ്: രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

0
676

ഉപ്പള(www.mediavisionnews.in): ഉപ്പളയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിമുണ്ടയിലെ ഷുഹൈല്‍, മഷൂദ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരിക്കേറ്റ കൗസറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
കൗസറിനെ തോക്ക് കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയും തറയിലേക്ക് വെടിവെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here