ലോകത്തിലെ മികച്ച 100 കായിക താരങ്ങളുടെ പട്ടിക; റാഫേല്‍ നദാലിനെയും പിന്‍തള്ളി കോഹ്‍ലി ആദ്യ പത്തില്‍

0
222

ദില്ലി(www.mediavisionnews.in): ഈ വര്‍ഷത്തെ ലോകത്തിലെ മികച്ച 100 കായിക താരങ്ങളുടെ പട്ടിക ഇ.എസ്.പി.എന്‍ പുറത്തിറക്കി. പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബാസ്കറ്റ് ബോള്‍ താരം ലെബറോണ്‍ ജെയിംസ് രണ്ടാമതും അര്‍ജന്‍റീനിയന്‍ നായകന്‍ ലയണല്‍ മെസി മൂന്നാമതും സ്ഥാനത്തെത്തി.‌

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍ പട്ടികയിലെ എട്ട് ഇന്ത്യന്‍ താരങ്ങളുടെയിടയില്‍ ശ്രദ്ധേയരായി. വിരാട് കോഹ്‍ലി അവസാന പത്തില്‍ കടന്നുകൂടി ഏഴാം സ്ഥാനം പിടിച്ചടക്കിയപ്പോള്‍ ധോണി പതിമൂന്നാം സ്ഥാനം കരസ്ഥമാക്കി. പട്ടികയിലെ ഇന്ത്യയില്‍ നിന്നുള്ള എട്ട് പുരുഷ കായിക താരങ്ങളും ക്രിക്കറ്റ് ടീമില്‍ നിന്നുള്ളവരാണ്. വിരാട് കോഹ്‍ലി(ഏഴ്), മഹേന്ദ്ര സിങ് ധോണി(13), യുവരാജ് സിങ്(18), സുരേഷ് റെയ്ന(22), രവിചന്ദ്രന്‍ അശ്വിന്(42)‍, രോഹിത് ശര്‍മ്മ(46), ഹര്‍ബജന്‍ സിങ്(74), ശിഖര്‍ ദവാന്‍(94) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ പുരുഷ താരങ്ങള്‍.

ഈ പട്ടിക മൂന്ന് ഖടകങ്ങളെ കേന്ദ്രീകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ച്ച് സ്കോര്‍, അംഗീകാരം, സാമൂഹ്യ മാധ്യമങ്ങളിലെ സ്വീകാര്യത. കഴിഞ്ഞ വര്‍ഷത്തെ പോലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍ക്ക് യാതൊരു വെല്ലുവിളിയും ആരും ഉയര്‍ത്തിയില്ല. പക്ഷെ, വിരാട് കോഹ്‍ലി കഴിഞ്ഞ വര്‍ഷത്തെ പതിനൊന്നാം സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. സെറീന വില്യംസ്(17), മരിയ ഷറപ്പോവ(37), സാനിയ മിര്‍സ(93) എന്നിവര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയ വനിതകള്‍. സാനിയ മിര്‍സയാണ് പട്ടികയിലെ ഏക ഇന്ത്യന്‍ വനിത.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here