പബ്ജി ജീവനെടുത്തു: യുവാവ് ആത്മഹത്യ ചെയ്തത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരില്‍

0
177

മുംബൈ (www.mediavisionnews.in) : ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുര്‍ളയിലാണ് പത്തൊന്‍പതുകാരനായ നദീം ഷെയ്ക്ക് ആത്മഹത്യ ചെയ്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ തകരാറിലായതിനാല്‍ നദീം പുതിയഫോണ്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു.

പബ്ജി ഗെയിം പുലര്‍ച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാള്‍ ഇതിന് പൂര്‍ണ്ണമായും അടിമയായി എന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി.ഫോണ്‍ വാങ്ങാന്‍ പണംകണ്ടെത്താന്‍ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞദിവസം പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here