താജ് മഹല്‍ വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല; യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

0
170

ന്യൂദല്‍ഹി(www.mediavisionnews.in): താജ്മഹല്‍ സംരക്ഷിക്കാത്തതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കുന്നത് വളരെ ഗൗരവമായ് കാണണമെന്നും കോടതി നിര്‍ദേശിച്ചു.

താജ്മഹലിനെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഏറ്റവും പുതിയ രേഖകള്‍ നാലാഴ്ച്ചകള്‍ക്കകം തയ്യാറാക്കണെമെന്നും കോടതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ശരത് അരവിന്ദ് ബോബ്‌ഡെ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റേതാണ് തീരുമാനം.

ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ സംരക്ഷിക്കുന്നത് വളരെ ഗൗരവമായി കാണണമെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു.

താജ് മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര പരിസരം മലിനമായതിനെ തുടര്‍ന്ന താജ്മഹലിന്റെ നിറത്തില്‍ മാറ്റം വരുന്നുണ്ടെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തയ്യാറാക്കിയിരുന്നു.

മുന്‍പും താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും യോഗി സര്‍ക്കാരും കാണിക്കുന്ന അവഗണനയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
ഒന്നുകില്‍ താജ്മഹല്‍ അടച്ചു പൂട്ടണം അല്ലെങ്കില്‍ വേണ്ടതു പോലെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും അതിനാല്‍ വിദേശികള്‍ക്ക് ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുതെന്ന പ്രഖ്യാപനവും യോഗി ആദിത്യനാഥ് മുന്‍പ് നടത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here