കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; ബൈക്കുകള്‍ പിടിച്ചെടുത്തു; ഡി.ജി.പി കര്‍ണാടക പൊലീസിന്റെ സഹായം തേടി

0
169

കാസര്‍ഗോഡ്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്കുകളും പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതേ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക പൊലീസിന്റെ സഹായം തേടി.

അതേസമയം ഇരട്ടക്കൊലപാതകം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ എല്‍ഡിഫ് ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. കൊലപാതകത്തിന് പിന്നില്‍ ആരായാലും അവര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അത്തരക്കാരെ സിപിഎം ഒരു കാരണവശാലും ഏറ്റെടുക്കില്ല. കുറ്റവാളികളെ കണ്ടെത്തി പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് അക്രമസംഭവങ്ങള്‍ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്ത് സംഭവം നടന്നാലും എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്‌കാരം പാര്‍ട്ടി ഉപേക്ഷിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ നടന്ന അക്രമം എതിരാളികള്‍ക്ക് ആയുധമാകുകയാണ് ചെയ്തത്. അക്രമികള്‍ എതിരാളികളുടെ കയ്യിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here