കാസര്‍കോട് ജില്ലാ ബി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: സ്പോര്‍ട്ടിംഗ് നെല്ലിക്കുന്നിനെ പരാജയപ്പെടുത്തി ഇഖ്‌വാന്‍സ് അടുക്കത്ത്ബയലിന് കിരീടം

0
165

കാസര്‍കോട് (www.mediavisionnews.in) : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗില്‍ ബി ഡിവിഷനില്‍ ഇഖ്‌വാന്‍സ് അടുക്കത്ത്ബയലിന് കിരീടം. ഞായറാഴ്ച കെസിഎ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 83 റണ്‍സിന്  സ്പോര്‍ട്ടിംഗ് നെല്ലിക്കുന്നിനെയാണ് ഇഖ്‌വാന്‍സ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റുചെയ്ത ഇഖ്‌വാന്‍സ് 37 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സാജുദ്ദീന്‍ 55 (45) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.  നെല്ലിക്കുന്നിന്റെ ഗുരുദത്ത 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെല്ലിക്കുന്നിന് 110 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഗുരുദത്ത 22 റണ്‍സും ഇഖ്‌വാന്‍സിന്റെ സമദ് 3, ഗുല്‍സാര്‍ 3 വിക്കറ്റും നേടി.

വിജയികള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും ടൂര്‍ണ്ണമെന്റ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here