കണ്ണീരോടെ വിട: വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

0
158

കാസർകോട്(www.mediavisionnews.in): കാസർകോട് കല്യോട്ട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ധീഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. വിത്യസ്ഥ ഇടങ്ങളിലായി ഒത്തിരിപേരാണ് അന്തിമോചാരം അർപ്പിക്കാൻ കാത്തുനിന്നത്. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അന്തിമോപചാരം അർപ്പിച്ചു.

നേരത്തെ വീടുകളിലെത്തി നേതാക്കൾ കുടുംബാംഗങ്ങളെ  സാന്ത്വനിപ്പിച്ചിരുന്നു. ഹർത്താൽ കാസർകോട് പൂർണം. വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. പലയിടത്തും സ്വകാര്യ വഹനങ്ങൾ തടഞു. സംഭവം നടന്ന കല്യോട്ടും കാസഗോഡ് നഗരത്തിലും ഇന്നലെ രാത്രി അക്രമങ്ങൾ നടന്നിരുന്നെങ്കിലും ഇന്ന് ശാന്തമായിരുന്നു. സുരക്ഷാ മുൻ കരുതലുകൾക്കായി നാല് പ്ലാറ്റൂൺ അതിക പൊലീസിനെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here