ഉപ്പള റെയിൽവേ സ്റ്റേഷൻ: അനിശ്ചിതകാല സമരം പിൻവലിക്കും

0
164

കാസർകോട്(www.mediavisionnews.in) : ഉപ്പള റെയിൽവേ സ്റ്റേഷൻ പൂട്ടുന്നതിനെതിരേ ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം ഒൻപതിന് പിൻവലിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ ഉന്നതസംഘം സമരസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്. സമരം പിൻവലിക്കുന്നതിന്റെ സാഹചര്യത്തിൽ സമാപനസമ്മേളനം സംഘടിപ്പിക്കുമെന്നും ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട് റെയിൽവേ ഡിവിഷണൽ എൻജിനീയർ സുരേഷ്, അസി. കൊമേഴ്ഷ്യൽ മാനേജർ നിറൈമതി പിള്ളൈകന്നു, അസി. ഡിവിഷണൽ മാനേജർ ഗോപിചന്ദ്ര നായ്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നേത്രാവതിക്ക്‌ സ്റ്റോപ്പ് അനുവദിക്കാൻ ശുപാർശചെയ്യുന്നതോടൊപ്പം റിസർവേഷൻ കൗണ്ടർ, വിദ്യാർഥികൾക്ക് സീസൺ ടിക്കറ്റ് സൗകര്യം, പ്ലാറ്റ്‌ഫോമും പരിസരവും ടൈൽപാകി ‘പ്രൈഡ് ഓഫ് റെയിൽവേ’ ബോർഡ് സ്ഥാപിച്ച് പൈതൃക സ്വത്താക്കി സംരക്ഷിക്കുമെന്നും നവീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ തുടങ്ങുമെന്നും ഉന്നതസംഘം ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here