ഇമാമുമായി ബന്ധമില്ല പാര്‍ട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും:എസ് ഡി പി ഐ

0
190

തിരുവനന്തപുരം(www.mediavisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാമുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ നേത്യത്വം. പാര്‍ട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി.

അതേസമയം ഒളിവില്‍ കഴിയുന്ന ഇമാം കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് ഇമാം വക്കാലത്ത് തിരികെ വാങ്ങി. ഇന്നലെയാണ് ഇമാം ഷെഫീക് അല്‍ ഖാസ്മി മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം കീഴടങ്ങാനായി ഇമാമിന് മേല്‍ പൊലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുക്കുകയാണ്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here