അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി തീവ്രവാദികളുടെ സര്‍വകലാശാലയെന്ന് റിപ്പബ്ലിക്ക് ടിവി മാധ്യമ പ്രവര്‍ത്തക; മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

0
177


അലിഗഢ് (www.mediavisionnews.in)  :രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയെ തീവ്രവാദികളുടെ സര്‍വകലാശാല എന്ന് എന്ന് പറഞ്ഞ റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവര്‍ത്തകയെ തിരുത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. ക്യാംപസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവര്‍ത്തക നളിനി ശര്‍മ്മയാണ് ‘തീവ്രവാദികളുടെ സര്‍വകലാശാല’ എന്ന് യൂണിവേഴ്‌സിറ്റിയെ പരാമര്‍ശിച്ചത്. വിദ്യാര്‍ഥികളെ അപഹസിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുകയായിരുന്നു.

എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത വിദ്യാര്‍ഥികള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യവും ദേശ വിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്ന 
യുവമോര്‍ച്ച ജില്ലാ നോതാവ് മുകേഷ് ലോധി നല്‍കിയ പരാതിയിലാണ് ക്യാംപസിലെ 14 വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

യൂണിവേഴ്‌സിറ്റിയെയും വിദ്യാര്‍ത്ഥികളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഇവരോട് മര്യാദയ്ക്ക് സംസാരിക്കണമെന്നും ക്യാംപസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് പറഞ്ഞപ്പോള്‍ നളിനി ശര്‍മ്മ തട്ടിക്കയറുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതെ തുടര്‍ന്നണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്.

അനുവാദം കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പസില്‍ പ്രവേശിച്ചെന്നും ക്രമസമാധാന അന്തരീക്ഷം തകര്‍ത്തുവെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികൃതര്‍ രണ്ട് പരാതി നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here