യുഎഇ ദേശീയ ക്രിക്കറ്റ് ടീമില്‍ തലശ്ശേരി സ്വദേശി റിസ്‌വാന്‍; മത്സരം നാളെ ആരംഭിക്കും

0
187

ദുബൈ (www.mediavisionnews.in): നാളെ നടക്കുന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ യുഎഇ ദേശീയടീമിന് വേണ്ടി കണ്ണൂര്‍ തലശ്ശേരി സ്വദേശി റിസ്‌വാന്‍ സി.പി കളിക്കാനിറങ്ങുന്നു. നേപ്പാളിനെതിരെയാണ് റിസ്‌വാന്‍ അരങ്ങേറ്റം കുറിക്കുക. ഷാര്‍ജയില്‍ പ്രവാസിയായ റിസ്‌വാന്‍ മുന്‍ കേരള രഞ്ജിതാരമാണ്.

ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മലയാളിതാരത്തിന് യുഎഇ ദേശീയടീമിലേക്ക് വഴി തുറന്നതിന് കാരണമായത്. നേരത്തേ വെസ്റ്റ്ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സൗഹാര്‍ദ മത്സരം കളിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സ് നാളെയാണ്. ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ നേപ്പാളിനെതിരെയാണ് റിസ്‌വാന്‍ പാഡുകെട്ടുക.

മികച്ച ബാറ്റ്‌സ്മാനും ലെഗ്‌സ്പിന്നറുമാണ് റിസ്‌വാന്‍. സെയ്ദാര്‍പള്ളി പൊത്താങ്കണ്ടിയില്‍ അബ്ദുറഊഫിന്റെയും നസ്‌റിന്റെയും മകനാണ്.  2011 സീസണില്‍ സഞ്ജു വി സാംസണും സച്ചിന്‍ ബേബിക്കുമൊപ്പം കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിരുന്നു ഈ ബി.ടെക് ബിരുദധാരി.  റിസ്‌വാന് പുറമെ ഗുജറാത്ത് സ്വദേശി ചിരാഗ് സൂറിയാണ് യുഎഇ ടീമിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണചന്ദ്രന്‍, ലക്ഷ്മണ്‍, മുഹമ്മദ് ഷാനില്‍ എന്നീ മലയാളികളും യുഎഇ ദേശീയ ടീമില്‍ ഇടം നേടിയിരുന്നു. നേപ്പാളിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മല്‍സരവുമാണ് റിസ്‌വാന്‍ യുഎഇക്ക് വേണ്ടി കളിക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here