ബന്തിയോട് സമരാനുകൂലികൾ സി.പി.എം ഓഫീസ് ആക്രമിച്ചു (വീഡിയോ)

0
183

ബന്തിയോട്(www.mediavisionnews.in): ബന്തിയോട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞു അക്രമം അഴിച്ചുവിട്ടത്. കടകൾക്കും കല്ലേറുണ്ടായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here