റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

0
176

ദില്ലി (www.mediavisionnews.in):ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഊര്‍ജിത് പട്ടേല്‍ അറിയിച്ചു.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ രാജി. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു. ഇതിനുപിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശം കവരുന്ന പല നടപടികളും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here