കാസര്‍ഗോഡ് ഐഎസ് കേസ്: അറസ്റ്റിലായ ഹബീബ് റഹ്മാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

0
159

കാസര്‍ഗോഡ് (www.mediavisionnews.in): ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ. ഐഎസില്‍ ചേരുക എന്ന ലക്ഷ്യവുമായാണ് ഹബീബ് ഇറാനിലേക്ക് പോയത്. മസ്‌കറ്റ്, ഒമാന്‍ വഴിയാണ് ഹബീബടങ്ങുന്ന സംഘം ഇറാനിലെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ പറഞ്ഞു.

കേസില്‍ പതിനേഴാം പ്രതിയാണ് ഹബീബ് റഹ്മാന്‍. ഹ​ബീ​ബി​നെ ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2017 ല്‍ ​ഇ​യാ​ള്‍ ഐ​എ​സി​ല്‍ ചേ​രു​ന്ന​തി​ന് ഇ​റാ​നി​ലേ​ക്ക് പോ​യെ​ന്ന് എ​ന്‍​ഐ​എ പ​റ​യു​ന്നു. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​യെ നേ​ര​ത്തെ ഡ​ല്‍​ഹി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഹ​ബീ​ബി​നെ എ​റ​ണാ​കു​ളം എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here