ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചവര്‍ മലപ്പുറം സ്വദേശികള്‍

0
210

സലാല(www.mediavisionnews.in): ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം  സ്വദേശികളാണ് മരിച്ചത്.  പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ.അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരാണ്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here