2019 ല്‍ കലോത്സവത്തിന് വേദി ഒരുങ്ങുക കാസര്‍ഗോഡ്

0
174

ആലപ്പുഴ(www.mediavisionnews.in): അടുത്ത വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക കാസര്‍ഗോഡ് ജില്ലയിലെന്ന് സൂചന. ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാലു ദിവസമാവും മത്സരങ്ങളെന്നാണ്  ലഭ്യമാകുന്ന വിവരം.

അടുത്ത കലോല്‍സവം കാസര്‍ഗോഡ് നടക്കുകയാണെങ്കില്‍ ഇത് രണ്ടാം തവണയാകും കാസര്‍ഗോഡ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുക. ഇതിന് മുമ്പ് 1991ലാണ് കലോത്സവ മേളക്ക് ഇവിടെ അവസാനമായി വേദിയായത്.

പ്രളയം കാരണം യുവജനോത്സവം ആലപ്പുഴയില്‍ നിന്ന് മാറ്റണം എന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ മേള സംഘടിപ്പിക്കാന്‍ കാസര്‍ഗോഡ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ചെലവ് ചുരുക്കി മേള ആലപ്പുഴയില്‍ തന്നെ നടത്തുകയായിരുന്നു.

കാസര്‍ഗോഡ് കലോത്സവത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കലോത്സവ ദിനങ്ങള്‍ പരമാവധി രണ്ടുദിവസമാക്കി ചുരുക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മത്സരദിനങ്ങള്‍ പഴയതുപോലെ വേണമെന്നാണ് പിന്നീട് ഉയര്‍ന്ന നിര്‍ദ്ദേശങ്ങളെന്നാണ് വിവരം.

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ഇത്തവണ ഒഴിവാക്കിയിരുന്നു. അഞ്ചുദിവസമായിരുന്ന കലോത്സവ ദിനങ്ങള്‍ മൂന്നു ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തു. വേദികളുടെ എണ്ണവും വര്‍ധിച്ചതിന് പുറമെ ഇത്തവണ പുരസ്‌കാര വിതരണവും ഒഴിവാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here