പോൺ സെെറ്റുകള്‍ നിരോധിച്ചത് ഇന്ത്യന്‍ ജനതയോട് ചെയ്ത ദ്രോഹമെന്ന് പോണ്‍ഹബ്

0
182

ദില്ലി (www.mediavisionnews.in): ഇന്ത്യയില്‍ പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് എന്ന് വിശേഷണമുള്ള പോണ്‍ഹബ്. ഈ നിരോധനം മൂലം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള അപകടകരമായ പോണ്‍ സെെറ്റുകളിലേക്ക് ആളുകള്‍ എത്തുമെന്നും പോണ്‍ഹബ് വെെസ് പ്രസിഡന്‍റ് കൊറി പ്രെെസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഉത്തരാഖണ്ഡ് ഹെെക്കോടതിയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് 827 പോണ്‍ സെെറ്റുകള്‍ നിരോധിച്ച ടെലികോം മന്ത്രാലയത്തിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരോധനം വന്നതോടെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ട്.

ഇതിന്‍റെ അനന്തരഫലം എന്താണെന്ന് ഇപ്പോള്‍ നിര്‍ണയിക്കാന്‍ സാധിക്കില്ല. പോണ്‍ഹബ് സെെറ്റ് ഉപയോഗിക്കുന്നവരില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, അലക്സ റാങ്കിംഗില്‍ ലോകത്തെ ഏറ്റവും ജനപ്രീയ വെബ്സെെറ്റുകളില്‍ 29-ാം സ്ഥാനം പോണ്‍ഹബ്ബിനാണ്.

ഇന്ത്യയില്‍ പോണോഗ്രാഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും ഒരു നിയമവുമില്ലെന്നും പ്രെെസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വ്യവസ്ഥാപിതമായ പ്രശ്നത്തിന് സര്‍ക്കാരിന് ഒരു പരിഹാരവും കണ്ടെത്താനാകുന്നില്ല. അതുകൊണ്ട് തങ്ങളുടേത് പോലുള്ള വെബ്സെെറ്റുകള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നു.

പോണ്‍സെെറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും സര്‍ക്കാരിന്‍റെ സെന്‍സര്‍ഷിപ്പ് നയങ്ങളോടും പൂര്‍ണമായി വിയോജിക്കുമ്പോഴും സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പോണ്‍ഹബ് വെെസ്പ്രസിഡന്‍റ് പറഞ്ഞു.

ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോണ്‍ സെെറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

കുട്ടികളുടെ മനസിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന  ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here