ഉറൂസ് മതപ്രഭാഷണ സ്ഥലത്ത് പർദ്ദ ധരിച്ച് സ്ത്രീകൾക്കിടയിൽ നുഴഞ്ഞു കയറിയ യുവാവ് പോലീസ് പിടിയിൽ

0
208

കുമ്പള (www.mediavisionnews.in):ഉറൂസ് മതപ്രഭാഷണ സ്ഥലത്ത് പർദ്ദ ധരിച്ച് സ്ത്രീകൾക്കിടയിൽ നുഴഞ്ഞു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ അബ്ദുൾ ഷഹീദ്(30)ആണ് നാട്ടുകാരുടെ പിടിയിലാത്. വെള്ളിയാഴ്ച രാത്രി ഉറൂസിനോടനുബന്ധിച്ച് പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവിയുടെ മതപ്രഭാഷണം ഉണ്ടായിരുന്നു. ദൂര ദിഖിൽ നിന്ന് പോലും ഉറൂസിനും പ്രഭാഷണം കേൾക്കുന്നതിനും ആയിരങ്ങൾ എത്തിയിരുന്നു. ഇതിനിടയിലാന്ന് ഷാഹിദ് പർദ്ദ ധരിച്ച് സ്ത്രീകൾക്കിടയിലേക്ക് നുഴഞ്ഞു കയറിയത്. സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയതോടെ സ്ത്രീകൾ വിവരം അറിയിക്കുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു. പിന്നീട് യുവാവിനെ പോലീസിൽ ഏൽപ്പിച്ചു. യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പല സ്ഥലണ്ടളിലും ഇയാൾ പർദ്ദ ധരിച്ച് വേഷം കെട്ടിയെത്തി സ്ത്രീകളെ ശല്യം ചെയ്തതായി സംശയിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here