മഹീന്ദ്രയുടെ പുതിയ വാഹനങ്ങൾ ഇനി ലീസിനെടുക്കാം

0
178

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in):വാഹനങ്ങൾ വാങ്ങാതെ, സ്വന്തം എന്ന രീതിയിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തി. വാഹനങ്ങൾ അഞ്ചു വർഷത്തേക്ക് ലീസിന് എടുക്കാവുന്ന പദ്ധതിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

കമ്പനി പുറപ്പെടുവിച്ച പത്രപ്രസ്താവന അനുസരിച്ചു എസ് യു വി കെ വി യു 100 , ടി യു വി 300 , സ്കോർപിയോ, മറാസോ എന്നീ മോഡലുകളാണ് ലീസിന് ലഭിക്കുക.

ഇതിനായി 13,499 രൂപ മുതൽ 32,999 രൂപ വരെയാണ് മാസം തോറും നൽകേണ്ടത്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് ,പുനെ എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കമ്പനി അറിയിച്ചു. അടുത്ത ഘട്ടത്തിൽ 19 നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.

വാഹനത്തിന്റെ ഇൻഷുറൻസ്, മെയ്ന്റനൻസ്, റോഡ് അസ്സിസ്റ്റൻസ്, അപകടത്തിലുണ്ടാകുന്ന റിപ്പയർ, 24 മണിക്കൂറിനകം പകരം വാഹനം നൽകുന്നതിനുള്ള സംവിധാനം മുതലായവ ലീസ് കരാറിന്റെ ഭാഗമായി കമ്പനി വഹിക്കും. പരമാവധി അഞ്ചു വർഷത്തേക്കാണ് വാഹനങ്ങൾ നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here