പൈവളിഗെയില്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

0
186

ഉപ്പള (www.mediavisionnews.in):കുമ്പള പൈവളികയിൽ17 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഞായറാഴ്ച രാത്രി കൈക്കമ്പ ബായാര്‍ റോഡില്‍ അട്ടഗോളി യു.പി സ്‌കൂളിന് സമീപത്ത് നിന്ന് വാഹന പരിശോധനക്കിടെയാണ് 96 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടിയത്.

ഹോണ്ട സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്നു മദ്യ പാക്കറ്റുകള്‍. ബായിക്കട്ട സ്വദേശി ഉപേന്ദ്ര(29)ആണ് പിടിയിലായത്. നൂറ്റിയെണ്‍പത് മില്ലി ലിറ്റര്‍ വരുന്ന 96 പാക്കറ്റുകള്‍ സ്‌കൂട്ടറിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here