കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ഓടിച്ചിട്ട് പിടിച്ച് ജഡ്ജി

0
183

വാഷിംഗ്ടണ്‍(www.mediavisionnews.in): കോടതി മുറിയില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടിക്കുക,ഇങ്ങനൊരു സംഭവം ആരും കേട്ടിട്ടുണ്ടാവില്ല.എന്നാല്‍ അത്തരത്തിലൊന്ന് വാഷിംഗ്ടണിലെ വിന്‍ലോക്കില്‍ സംഭവിച്ചു കഴിഞ്ഞു.അതിന്റെ വീഡിയോ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുകയാണ്.

അമേരിക്കയിലെ ഒരു വാര്‍ത്താ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്. ടാന്നര്‍ ജേക്കബ്‌സന്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ഇവര്‍ ചെയ്ത കുറ്റത്തിനനുസരിച്ച് വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. തങ്ങളുടെ അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവര്‍ ഓടിയത്. എന്നാല്‍, പ്രതികള്‍ ഓടുന്നത് കണ്ട ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് കോട്ടഴിച്ച് വെച്ച് പിന്നാലെ ഓടുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരും ഇറങ്ങി ഓടുന്നത് രണ്ടാമത്തെ പ്രവാശ്യമാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ നിന്ന് ഇറങ്ങി ഓടിയതിന് ഹവാര്‍ഡിന് 50,000 യുഎസ് ഡോളറും ടാന്നര്‍ ജേക്കബ്‌സണിന് 100,000 യുഎസ് ഡോളറുമാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്തായാലും പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here