ഇന്നസെന്‍റും പി.കരുണാകരനും മത്സരിക്കുന്നില്ല; ശേഷിക്കുന്ന സിറ്റിംഗ് എംപിമാര്‍ക്ക് സിപിഎമ്മിന്‍റെ പച്ചക്കൊടി

0
158

തി​രു​വ​ന​ന്ത​പു​രം(www.mediavisionnews.in): പി ​ക​രു​ണാ​ക​ര​നൊ​ഴി​ക​യു​ള്ള സി​റ്റിം​ഗ് എംപിമാ​രോ​ട് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത‍​യാ​റെ​ടു​ക്കാ​ന്‍ സിപിഎം നി​ര്‍​ദ്ദേ​ശം. ചാ​ല​ക്കു​ടി​യി​ല്‍ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ഇ​ന്ന​സെ​ന്‍റ് അ​നാ​രോ​ഗ്യം കാ​ര​ണം മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സിപിഎം-എ​ല്‍ഡിഎ​ഫ് നേ​തൃ​ത്വ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ത​വ​ണ​യി​ല​ധി​കം എംപി​യാ​യ​തും പ്രാ​യാ​ധി​ക്യ​വും കാ​ര​ണം സ്വ​യം മാ​റി നി​ല്‍​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നാ​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് എംപി​യാ​യ പി.​ക​രു​ണാ​ക​ര​ന്‍ ഒ​ഴി​വാ​കാ​ന്‍ കാ​ര​ണം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​റ്റി​ങ്ങ​ലി​ല്‍ എ.​സ​ന്പ​ത്തും ആ​ല​ത്തൂ​രി​ല്‍ പി.​കെ. ബി​ജു​വും ക​ണ്ണൂ​രി​ല്‍ പി.​കെ. ശ്രീ​മ​തി​യും പാ​ല​ക്കാ​ട് എം.​ബി. രാ​ജേ​ഷും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​വ​രോ​ട് മ​ത്സ​രി​ക്കാ​നു​ള്ള തയാ​റെ​ടു​പ്പു തു​ട​ങ്ങാ​ന്‍ സിപിഎം അനൗദ്യോ​ഗി​ക​മാ​യി അറിയിപ്പ് നല്‍കി കഴിഞ്ഞു.

സമ്പത്ത് മൂ​ന്നു ത​വ​ണ എം​പി​യാ​യെ​ങ്കി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ജി​ല്ലാ ക​മ്മ​റ്റി​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള നി​ര്‍​ദ്ദേ​ശ​വും പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സി​റ്റിം​ഗ് എംപിമാ​രാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി​യ​തോ​ടെ ബൂ​ത്തുത​ല ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തി​യ വോ​ട്ട​ര്‍​മാ​രെ ചേ​ര്‍​ക്ക​ലും പ​ര​മാ​വ​ധി ആ​ള്‍​ക്കാ​രെ ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തേ​യ്ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​ര്‍​മാ​രു​ടെ ലി​സ്റ്റും ഒ​ഴി​വാ​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റും ബൂ​ത്തു ത​ല​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ വീ​ടു​ക​ള്‍ ക​യ​റി​യു​ള്ള സ്ക്വാ​ഡുവ​ര്‍​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണെ​ന്ന സൂ​ച​ന ന​ല്‍​കി​യ​തോ​ടെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ചി​ല​വ​ഴി​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി പൊ​തു​പ​രി​പാ​ടി​ക​ള്‍ പ​ങ്കെ​ടു​ത്ത് വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സി​ല്‍ ഇ​ടം​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സി​റ്റിം​ഗ് എംപി​മാ​രും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ട്ടും ചാ​ല​ക്കു​ടി​യി​ലും പു​തി​യ സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റു ന​ല്‍​കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും ജി​ല്ലാ ക​മ്മ​റ്റി​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മൂ​ന്നു പേ​രു​ടെ ചു​രു​ക്ക പ​ട്ടി​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന​സെ​ന്‍റ് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ സിപിഎം സ്ഥാ​നാ​ര്‍​ഥി ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ജി​ല്ലാ നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ മുന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ മ​ന​സി​ല്‍.

ഇ​ടു​ക്കി​യി​ലെ സി​റ്റിം​ഗ് എംപി ജോ​യി​സ് ജോ​ര്‍​ജിന്‍റെ കാ​ര്യ​ത്തി​ലാ​ണ് അ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍​ക്കു​ന്ന​ത്. ജോ​യി​സി​നെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മ​റ്റി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നാ​യി​രി​ക്കും പ്രാ​മു​ഖ്യം.

തൃ​ശൂ​രി​ല്‍ സി​റ്റിം​ഗ് എംപി സി.​എ​ന്‍. ജ​യ​ദേ​വ​ന്‍ ത​ന്നെ സിപി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം ലി​സ്റ്റ് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം. ഇ​ക്കു​റി പ​ര​മാ​വ​ധി പേ​രെ വി​ജ​യി​പ്പി​ച്ച്‌ ലോ​ക്സ​ഭ​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​മാ​ണ് സി​പി​എം-സിപിഐ കേ​ന്ദ്ര ​നേ​തൃ​ത്വങ്ങള്‍ സം​സ്ഥാ​ന നേ​തൃ​ത്വങ്ങള്‍ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

പു​തു​മു​ഖ​ങ്ങ​ള്‍​ക്കും സാ​മൂ​ഹ്യ-സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ​വ​രേ​യും ഇ​ത്ത​വ​ണ​യും പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വ​നി​താ പ്രാ​മു​ഖ്യം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. യുഡിഎ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​ക​ള​ട​ക്കം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​ക​ളെയും രംഗത്തിറക്കാനും സിപിഎം കരുനീക്കം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here