ഇന്തോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു; വിമാനത്തിലുണ്ടായിരുന്നത് 188 പേര്‍

0
203

ജക്കാർത്ത(www.mediavisionnews.in): ഇന്തോനേഷ്യയിൽ വൻ വിമാനാപകടമുണ്ടായെന്ന് റിപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610  എന്ന നമ്പറുള്ള വിമാനം  വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ ബ്രാന്‍റ് വിമാനമായിരുന്നു ഇത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.

വിമാനം കാണാതായ വിവരം ജക്കാര്‍ത്ത വ്യോയമയാന സുരക്ഷ വിഭാഗം സ്ഥിരീകരിച്ചു. വിമാനത്തിലെ യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലയൺ എയർ വിമാനം അപകടത്തിൽപ്പെടുന്നത്.

2013 ൽ ഒരു ലയൺ എയർ വിമാനം ബാലിക്ക് സമീപം കടലിൽ ഇടിച്ചിറക്കിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 108 പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. .2004 ൽ ജക്കാർത്തയിൽ ലയൺ എയർ വിമാനം തകർന്ന് വീണ് 25 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here