അമിത്ഷായുടെ കളി കേരളത്തില്‍ നടക്കില്ല; നവോത്ഥാന മുന്നേറ്റങ്ങളോടെയാണ് കേരളം പടുത്തുയര്‍ത്തിയത്: പിണറായി വിജയന്‍

0
236

എറണാകുളം(www.mediavisionnews.in): ഉത്തരേന്ത്യയില്‍ അമിത്ഷാ നടപ്പാക്കിയ തന്ത്രങ്ങള്‍ കേരള മണ്ണില്‍ വിലപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ കലപാഭൂമിയാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഗുരുവിന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടാണിത്. ഉത്തരേന്ദ്ര്യന്‍ ആശയങ്ങള്‍ കേരളത്തില്‍ വിലപോകില്ല. കലപാമുണ്ടാക്കാനുളള അമിത്ഷായുടെ വരവ് കണ്ട് ഇവിടെത്തെ സംഘപരിവാറുകാര്‍ തുള്ളിയാൽ അതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് നടക്കുന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അവിടെ നടക്കുന്ന അക്രമങ്ങള്‍ പൊലീസിന്റെ തലയില്‍ കെട്ടിവെക്കേണ്ട. പൊലീസ് അവരുടെ കൃത്യം നര്‍വഹിക്കുകയാണ്. അക്രമം നടത്തുന്നത് സംഘപരിവാറുകാരാണ്. മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജി രാമന്‍നായര്‍ കോണ്‍ഗ്രസിന്റെ പാപ്പരത്തമുഖമാണ് പുറത്ത് കാണിക്കുന്നത്.

ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ അതിനുവേണ്ടിയുള്ളതാണ്. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകും വിധമായിരിക്കും മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. പല ദേവസ്വങ്ങള്‍ക്കും ദൈനംദിന ചെലവിനുള്ള വക പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് വേണ്ടി കോടികളാണ് ചെലവഴിക്കുന്നത്. കേരളത്തിലെ മുന്‍ സര്‍ക്കാറുകളേക്കാള്‍ അധികം തുകയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചെലവഴിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here