സഹപാഠിയെ കൈപിടിച്ചുയർത്തി മംഗൽപാടി സ്കൂൾ 97,98 ബാച്ച് ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് മാതൃകയായി

0
227

മംഗൽപാടി (www.mediavisionnews.in): 1997/98 – 98/99 ബാച്ചിലെ സഹപാഠികൾ കഴിഞ്ഞ വർഷം മംഗൽപ്പാടി സ്ക്കൂളിൽ സംഘടിപ്പിച്ച “ബാക്ക് ടു കുക്കാർ സ്കൂൾ” പരിപാടിയുടെ വൻ വിജയത്തിനുശേഷം ഇപ്പൊൾ തങ്ങളുടെ കൂടെ പഠിച്ച സുഹൃത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ക്ലാസ്മേറ്റ്സ് ഗ്രൂപ്പിലെ അംഗങ്ങൾ സ്വരൂപിച്ച പണംകൊണ്ട് അദ്ദേഹത്തിന് ഒരു വരുമാനമാർഗ്ഗം കണ്ടെത്താൻ ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു.

കൂടെ പഠിച്ച വിദ്യാർത്ഥികളെ എല്ലാവരെയും കോർത്തിണക്കി സ്വദേശത്തും വിദേശത്തുമുള്ള ഒരുകൂട്ടം യുവാക്കൾ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് ക്ലാസ്മേറ്റ്സ് ഗ്രൂപ്പ്. ഇതിനുമുമ്പും കൂടെ പഠിച്ചവർക്ക് കൈത്താങ്ങായി ശ്രദ്ധയാകർഷിച്ച ഒരു കൂട്ടായ്മയും കൂടിയാണ്. ഇനിയും കൂടെ പഠിച്ചവർക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ഞങ്ങൾ കൈവിടില്ല എന്ന ഒരു മുദ്രാവാക്യവുമായാണ് ഈ കൂട്ടായ്മ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ബാക്ക് ടു കുക്കാർ 25-ആ൦ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പും ഇതിനകം നടന്നുവരികയാണ് .മംഗൽപ്പാടി സ്ക്കുൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സൈനുദ്ദീൻ അട്ക്ക, മജീദ് യു.കെ, കാസ്സിം കെ.കെ, ഫൈസൽ ടിമ്പർ, നാസിർ കൊഹിനൂർ, ഫൈസൽ പെരിങ്കടി, അൻസാർ കശിഷ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here