സന്ദര്‍ശകരുടെ തിരക്ക്, കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉല്‍സവാന്തരീക്ഷം-വീഡിയോ

0
199

മട്ടന്നൂര്‍(www.mediavisionnews.in) : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പരിസരത്ത് ഉല്‍സവാന്തരീക്ഷം. നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ അവസരം ഒരുക്കിയതോടെ നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്.
ഉദ്ഘാടന തീയതികൂടി പ്രഖ്യാപിച്ചതോടെ ആയിരത്തിലേറെ പേരാണ് ആദ്യദിനം വിമാനത്താവളത്തിലേക്ക് എത്തിയത്. രാവിലെ 10 മുതല്‍ വൈകിട്ടു 4 വരെയാണ് പ്രവേശനമെങ്കിലും രാവിലെ ഒന്‍പതോടെ തന്നെ ഒട്ടേറെപ്പേര്‍ വിമാനത്താവള പരിസരത്ത് എത്തിയിരുന്നു. ജനത്തിരക്കു മുതലാക്കാന്‍ ഐസ് ക്രീം, ബലൂണ്‍ കച്ചവടക്കാരുമെത്തിയതോടെ പരിസരത്ത് ഉത്സവാപ്രതീതിയായി. ഈ മാസം 12 വരെയാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനുള്ള അനുമതി. കുടുംബ സമേതം സ്വന്തം നാട്ടിലെ വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ നിരവധി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രത്യേക വാഹനങ്ങള്‍ ഒരുക്കിയാണ് വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തുന്നത്.വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയും സന്ദര്‍ശകരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here