വിശ്വസിച്ചേ പറ്റൂ, വെനിസ്വേലയിൽ 63 പൈസക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടും

0
213

ന്യൂഡല്‍ഹി(www.mediavisionnews.in):നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കൊള്ളാം, പക്ഷെ സത്യം അതാണ്. വെനിസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില വെറും 63 നയാപൈസ മാത്രം. കടുത്ത സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന ഈ ദക്ഷിണ അമേരിക്കൻ രാജ്യം പക്ഷെ, പെട്രോൾ വളരെ വില കുറച്ചു നൽകുന്നു.

ഇന്ത്യയിൽ കേന്ദ്ര സർക്കാർ ലിറ്ററിന് 2.50 രൂപ കുറച്ച ശേഷവും മുംബയിൽ ഒരു ലിറ്റർ പെട്രോളിന് 86.34 രൂപയാണ് വില.എന്നാൽ,  ഇതര ഏഷ്യൻ രാജ്യങ്ങളിലെ വില നോക്കൂ, ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ വിലയാണ് ഈ രാജ്യങ്ങളിൽ. ലോകത്തെ 86 രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ കുറഞ്ഞ വിലയാണ് പെട്രോളിന്.

ഇറാനിൽ പെട്രോൾ വില ലിറ്ററിന് 20.89 രൂപയാണ്. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ 25.14 രൂപയാണ് വില. കുവൈറ്റിൽ 25.36 രൂപ. അൾജീരിയയിൽ 25.98 രൂപ. 55.19 രൂപയാണ് പാകിസ്താനിലെ വില.

ഇനി ഇന്ത്യയേക്കാൾ കൂടിയ വിലയുള്ള രാജ്യങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഇന്ത്യയേക്കാൾ കൂടുതൽ വിലയുള്ള രാജ്യങ്ങൾ അതി സമ്പന്ന രാജ്യങ്ങളാണെന്നും ഓർക്കണം.
നെതർലാൻഡ്‌സ് – 142.11 , നോർവേ – 152 .05 , ഐസ്ലാൻഡ് – 149 .59 , ഹോങ്കോങ് – 160 .38 രൂപ, ബാർബഡോസ് – 143.29  എന്നിങ്ങനെയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here