ലഹരി വസ്തുക്കളിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി നിർത്താൻ എം.എസ്.എഫിന് കഴിയും: വി.പി അബ്ദുൽ ഖാദർ

0
170

കുമ്പള(www.mediavisionnews.in): വർധിച്ച് വരുന്ന വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വളരെയധികം ആശങ്കജനകമാണെന്നും, നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ സാമുഹിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് സർഗാത്മക പ്രവർത്തനങ്ങളുമായി നിലകൊള്ളുന്ന എം.എസ്.എഫിനാകുമെന്നും ലഹരിക്കെതിരെ വലിയ മുന്നേറ്റം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ പറഞ്ഞു. എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി മഞ്ചേശ്വരം മണ്ഡലത്തിൽ നടത്തിയ യുണിറ്റ് രൂപീകരണ യാത്രയുടെ സമാപന യോഗം കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് റുവൈസ് ആരാക്കാടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അസീസ് കളത്തൂർ, ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി, ട്രഷറർ ഇർഷാദ് മൊഗ്രാൽ, മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വർ, അഷ്റഫ് കൊടിയമ്മ, സവാദ് അംഗടിമുഗർ, റഹിം പളളം, ജംഷീർ മൊഗ്രാൽ, നൗഷാദ് കുമ്പള, നവാസ് മൊഗ്രാൽ, ബാത്തിഷ മൊഗ്രാൽ, ബിലാൽ ആരിക്കാടി, മഷൂദ് മൾട്ടി, അൻഷീദ് പെർവാട്, റിസ്‌വാൻ കുമ്പള, റിയാസ് മൊഗ്രാൽ, കരിം കൊടിയമ്മ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here