യൂത്ത് ലീഗ് യുവജനയാത്ര: ജാഥാ അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

0
185

കാസർകോട്(www.mediavisionnews.in): വർഗ്ഗീയ മുക്തഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്യാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയിലെ അംഗങ്ങളുടെ ജില്ലാതല രജിസ്ട്രേഷൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിനെ അംഗമാക്കികൊണ്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ, കൂടാതെ ജില്ലാ കമ്മിറ്റി അംഗങ്ങൾ, ജില്ലയിലും, 1000 പേര് വീതം ഒരോ ദിവസവും യുവജന യാത്രയിൽ വെള്ള വസ്ത്രം ധരിച്ച് പതാകയുമേന്തി അണിനിരക്കും.

ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി അഹ്മദലി, ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ടി.ഇ അബ്ദുല്ല, മൂസ ബി ചെർക്കള, എ.കെ.എം അഷ്റഫ്, ടി.ഡി കബീർ, എ.എം കടവത്ത്, കെ.ഇ.എ ബക്കർ, അബ്ദുല്ല കുഞ്ഞി ചെർക്കള, എ.എ ജലീൽ, സി.എൽ റഷീദ് ഹാജി, മൊയ്തീൻ കൊല്ലമ്പാടി, യൂസുഫ് ഉളുവാർ, ഷരീഫ് കൊടവഞ്ചി, മമ്മു ചാല, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ, സൈഫുള്ളതങ്ങൾ, സഹീർ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ധീൻ കൊളവയൽ, എം.സി ശിഹാബ് മാസ്റ്റർ, റഹ്മാൻ ഗോൾഡൻ, സിദ്ധീഖ് സന്തോഷ നഗർ, റഹൂഫ് ബാവിക്കര, കെ.കെ ബദ്റുദ്ധീൻ, സഹീദ് വലിയപറമ്പ്, മുത്തലിബ് പാറക്കെട്ട് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here