മണല്‍ കടത്തുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ 36 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

0
245

കാസര്‍കോട്(www.mediavisionnews.in): മണല്‍ കടത്തുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ എസ്ഐ ഉള്‍പ്പെടെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ശുപാര്‍ശ ചെയ്തു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി പി ജ്യോതികുമാറാണ് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.  അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പില്‍ നിന്നും കണ്ണൂര്‍ റേഞ്ച് ഐജിക്ക് കൈമാറിയിട്ടുണ്ട്.

മൂന്ന് എസ്ഐമാര്‍, ആറ് എഎസ്ഐമാര്‍, രണ്ട് സിസിപിഒ., 11 സിപിഒ, 14 സിപിഒ (ഡ്രൈവര്‍മാര്‍) എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ .  സോമയ്യ (ട്രാഫിക്ക്), എം വി  ചന്ദ്രന്‍ (കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട്), കൃഷ്ണനായിക്ക് (കണ്‍ട്രോള്‍ റൂം കാസര്‍കോട്) എന്നിവരാണ്  എസ്ഐമാര്‍. എം വി ചന്ദ്രന്‍, പി ആനന്ദ, പി മോഹനന്‍ എന്നിവരാണ്   എഎസ്ഐമാര്‍. ഇതില്‍ മൂന്ന് പേരെ നേരത്തേ അന്വേഷണ വിധേയമായി ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പൊലീസ്‌ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയോ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുകയോ ചെയ്യണമെന്നാണ് നടപടി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.  ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here