കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട്ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍

0
195

കുമ്പള(www.mediavisionnews.in):  തോട്ടത്തില്‍ കാട് വെട്ടാന്‍ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് മൂസ പള്ളത്തിമാറിനെ (75) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ഓടെ സ്വന്തം തോട്ടത്തില്‍ കാട് വെട്ടുന്ന യന്ത്രവുമായി പോയ മൂസ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ രാത്രി പത്തരയോടെ തോട്ടത്തിലെ കുളത്തില്‍ ചളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. അരയില്‍ ബന്ധിച്ച കാടുവെട്ടി യന്ത്രവും അപ്രത്യക്ഷമായത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കുമ്പള എസ് ഐ ടി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസറഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ഹവ്വാമ്മ, മക്കള്‍: ജലീല്‍, സലാം, നസീമ, ഉമ്മാലി, സൈനബ്, സഫിയ.

LEAVE A REPLY

Please enter your comment!
Please enter your name here