കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം പ്രഥമ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

0
239

കുവൈറ്റ്(www.mediavisionnews.in): കുവൈറ്റ് കെ.എം.സി.സിയുടെ നാൽപത് വർഷം തുടർന്ന്‌കൊണ്ടിരിക്കുന്ന ഏരിയ യൂണിറ്റ് സംവിധാനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് മണ്ഡലം, ജില്ലാ കമ്മിറ്റികൾ രൂപീകരണം തുടങ്ങി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അഡ്വ പി.എം.എ സലാം സാഹിബിന്റെ നേതൃത്വത്തിൽ കുവൈറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രഥമ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി റസാഖ് അയ്യൂറിനെയും സെക്രട്ടറിയായി മൊയ്‌തീൻ ബായാറിനേയും ട്രഷററായി ഇക്ബാൽ അരിക്കാടിയേയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ ഫിനോസ് കന്തൽ, മുഹമ്മദ് മച്ചംപാടി, ഫാറൂഖ് മാളിക. ജോയിന്റ് സെക്രട്ടറിമാർ ഉമ്മർ ഉപ്പള, നാസർ അംബാർ ഇൻതിയാസ് കടമ്പാർ എന്നിവരെയും തെരെഞ്ഞെടുത്തു.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അഡ്വ പി.എം.എ സലാം സാഹിബ് നേതൃത്വം നൽകി. യോഗത്തിൽ റസാഖ് അയ്യൂർ ആശംസയും, മൊയ്‌തീൻ ബായാർ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here