കാറപകടത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന്‍ മരിച്ചു

0
195

താമരശ്ശേരി(www.mediavisionnews.in): കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ കാരാട്ട് അബ്ദുല്‍ഗഫൂര്‍ വാഹന അപകടത്തില്‍ മരിച്ചു. താമരശ്ശേരി ചുങ്കത്തിന് സമീപം ന്യൂ ഫോം ഹോട്ടലിന് മുന്‍വശത്താണ് അപകടം നടന്നത്. വയനാട്ടിലേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് സംഭവം.

കൂടെ ഉണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here