എഴുത്തുകാരന്‍ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു

0
215

കോഴിക്കോട്(www.mediavisionnews.in): സാമൂഹ്യ പ്രവർത്തകന്‍ ടി.എൻ.ജോയി (നജ്മൽ ബാബു)വിന്‍റെ മൃതദേഹം അന്ത്യാഭിലാഷം പൂർത്തിയാക്കാതെ സംസ്കരിച്ച നടപടിയിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. താൻ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ഇന്ന് ഇന്ത്യയിൽ മുസ്ലിമാവുകയെന്നത് വിപ്ലവപ്രവർത്തനമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ, മാഹാത്മ്യം കണ്ടിട്ടോ അല്ല. നജ്മൽ ബാബുവിന്‍റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നും മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്‍റെ കഴുത്ത് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്‍റെ ആവശ്യകതയും സമരവുമാണെന്നും കമൽ കുറിച്ചു.

ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഒ​ടു​വി​ൽ ജോ​യിയുടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചിരുന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ശൃം​ഗ​പു​രം വെ​സ്​​റ്റി​ൽ ത​റ​വാ​ട്ട്​ വീ​ട്ടു​വ​ള​പ്പി​ൽ ക​ർ​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൊ​ലീ​സ്​ കാ​വ​ലി​ൽ വൈ​കീ​ട്ട്​ 5.30 ഒാ​ടെ​ വീ​ട്ടു​കാ​രു​ടെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​യി​രു​ന്നു സം​സ്​​കാ​രം.

LEAVE A REPLY

Please enter your comment!
Please enter your name here