ഉപ്പള സ്‌കൂൾ വിദ്യാർഥികൾക്ക് ജേഴ്‌സി നൽകി എച്ച്.എൻ ക്ലബ് പ്രവർത്തകർ

0
220

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജി.എച്ച്.എസ്.എസ് ഉപ്പള സ്കുളിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സി നൽകി. സ്കുൾ തലത്തിൽ നിന്നും സബ്ജില്ല തലത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾക്കാണ് ജേഴ്‌സി നൽകിയത്. ജേഴ്‌സി വിതരണം ഗോൾഡൻ അബ്ദുൽ ഖദർ ഹാജി മണ്ണംകുഴി സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് പ്രസിഡൻറ് ഗോൾഡൻ അബ്ദുൽ റഹ്‌മാന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് കൈമാറി.

ജനറൽ സെക്രട്ടറി അഷ്റഫ്, ട്രഷററർ കെ.എസ് മൂസ, മറ്റു ഭാരവാഹികളായ ബി.എം മുസ്തഫ, സക്കീർ, അഫ്സൽ, റിയാസ്, അഷ്ഫാഖ്, ക്ലബ്ബ് മെമ്പർമാരായ, സുബൈർ തമാം, സലിം, നൗഷാദ്, ഷുഹൈൽ, റഫീഖ്, ഷഫീഖ്, നിയാസ്, ജംഷാദ്, ഫൈസൽ, മുബാറഖ്, ഷാഹിന, ആഷിഖ്, ആരിഫ്, നിസാർ, മാക്കും തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here