‘ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങള്‍ മാനിക്കണം’; ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി

0
198

കോഴിക്കോട്(www.mediavisionnews.in): ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് എംപിയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ലീഗിന്റെ ആവശ്യമെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. സ്ത്രീശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണ്. അത് പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. അതെല്ലാം കൂട്ടിയോജിപ്പിച്ച് പോകേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളി സംശയാസ്പദമാണ്. പല താത്പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രളയക്കെടുതിക്കിടെ സംശയമുണ്ടാക്കുന്ന രീതിയില്‍ നടന്ന ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുകള്‍ ഇടപാടുകള്‍ തെറ്റാണ്. ഇടപാടുകള്‍ സുതാര്യമാക്കണം. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് ഞങ്ങളും പിന്തുണയ്ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here