തിരുവനന്തപുരം(www.mediavisionnews.in): ബിജെപി ദേശീയ അധ്യഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത് നില്‍ക്കെയാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. മുമ്പ് പൂര്‍ത്തിയാക്കാതെ മടങ്ങിയ പിണറായിയിലെ രമിത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് പുറമെ രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കങ്ങളും അമിത് ഷായുടെ സന്ദര്‍ശനത്തിലുണ്ടാകും.
ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടം കൂടിയാണിത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള ഇക്കാര്യത്തില്‍ അമിത് ഷായുടെ നിര്‍ദേശം ആരായാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട് സന്ദര്‍ശിക്കുമെന്നത് അമിത് ഷാ കഴിഞ്ഞ ജനരക്ഷായാത്രയില്‍ പ്രഖ്യാപിച്ച് നടപ്പാക്കാനാകാതെ പോയതാണ്. ഹര്‍ത്താല്‍ നടത്തി പ്രതിരോധിച്ചതിന് പിന്നാലെ, അമിത് ഷാ സന്ദര്‍ശനം റദ്ദാക്കിയത് സിപിഐഎം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. ഇതാണ് രണ്ടാംവരവില്‍ അമിത്ഷാ പ്രത്യേകം താല്‍പര്യമെടുത്ത് പൂര്‍ത്തിയാക്കുന്നത്.
ശിവഗിരിയിലും സന്ദര്‍ശനം നടത്തുന് അമിത് ഷാ 28ന് തിരികെപ്പോവും. അതിന് മുന്‍പായി കോണ്‍ഗ്രസ് നേതാവ് രാമന്‍ നായരുള്‍പ്പടെ പ്രമുഖരെ ബിജെപിയിലെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കും ശ്രമം നടത്തും.