അബുദാബിയില്‍ വീണ്ടും മലയാളി ഭാഗ്യം; പതിമൂന്ന് കോടി രൂപ കാസര്‍ഗോഡ് സ്വദേശിക്ക്

0
213

അബുദാബി (www.mediavisionnews.in): അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. കാസര്‍ഗോഡ് മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞിക്കാണ് ഇത്തവണ ഒന്നാം സമ്മാനമായി 13 കോടിയിലേറെ രൂപ (70 ലക്ഷം ദിര്‍ഹം) ലഭിച്ചത്.

ബിഗ് ടിക്കറ്റിന്റെ സൂപ്പര്‍ 7 സീരീസ് 196 നറുക്കെടുപ്പില്‍ പങ്കെടുത്താണ് മുഹമ്മദ് കുഞ്ഞി ഭാഗ്യം നേടിയത്. മുഹമ്മദ് കുഞ്ഞി എടുത്ത 121013 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

15 വര്‍ഷത്തോളമായി മുഹമ്മദ് കുഞ്ഞി അബുദാബിയില്‍ ആണ് ജീവിക്കുന്നത് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്.

സ്വന്തമായി ഒരു വീടും ബിസിനസും തുടങ്ങണമെന്നാണ് തന്റെയാഗ്രഹമെന്നും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു. സമ്മാന വിവരം പറയാന്‍ ആദ്യം തന്നെ സംഘാടകര്‍ വിളിച്ചപ്പോള്‍ ആരോ കളിയാക്കാന്‍ വിളിച്ചതായിരിക്കുമെന്ന് കരുതിയെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here