മാന്യയിലെ കെസിഎ സ്റ്റേഡിയം കയ്യേറ്റ ഭൂമിയിലെന്നു റിപ്പോര്‍ട്ട്

0
160

കാസര്‍കോട്(www.mediavisionnews.in): കേരള ക്രിക്കറ്റ് അസോസിയേഷന്റെ 8.26 ഏക്കര്‍ സ്ഥലം മറാഠി വിഭാഗക്കാരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയാണെന്നും ഇതോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്കിലുള്ള നീര്‍ത്തടം നികത്തി 26 സെന്റ് സ്ഥലം കയ്യേറിയെന്നും റവന്യു വകുപ്പ്. ബേള വില്ലേജ് ഓഫിസര്‍ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാന്യയ്ക്കടുത്ത മുണ്ടോട് നിര്‍മിച്ചു വരുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് വിവാദത്തിലുള്ളത്.ജില്ലയിലെ മറാഠി സമുദായത്തെ 2002ല്‍ പട്ടികവര്‍ഗത്തില്‍ നിന്നു നീക്കി മറ്റു പിന്നാക്കവിഭാഗത്തിലാക്കിയിരുന്നു. 2013ല്‍ വീണ്ടും പട്ടികവര്‍ഗത്തിലായി. 2012ലാണ് മറാഠി കുടുംബങ്ങളില്‍ നിന്നുള്ള സ്ഥലം ഇടനിലക്കാരന്‍ മുഖേന ജന്മാധാര പ്രകാരം സ്ഥലം ക്രിക്കറ്റ് അസോസിയേഷന്റെ കൈവശത്തിലായത്.

മറാഠി കുടുംബങ്ങള്‍ക്കു ഭൂമി പതിച്ചു കൊടുക്കുന്ന സമയത്ത് ഈ സ്ഥലത്തിന്റെ മധ്യത്തില്‍ കൂടി കിഴക്കു നിന്നു പടിഞ്ഞാറു ഭാഗത്തേക്കു ആറു മീറ്റര്‍ വീതിയില്‍ വെള്ളം ഒഴുകിപ്പോകുന്ന ഒരു തോട് ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നതായി വില്ലേജ് ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഈ തോട് ഉള്‍പ്പെടുത്താതെയാണ് മറാഠി കുടുംബങ്ങള്‍ക്കു ഭൂമി പതിച്ചു നല്‍കിയിരുന്നത്.

എന്നാല്‍ പതിച്ചു കൊടുത്ത ഭൂമി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൈവശത്തിലായപ്പോള്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി തോട് മണ്ണിട്ടു നികത്തി. എന്നാല്‍, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താത്ത തരത്തില്‍ തോട് അല്‍പം കൂടി തെക്കു ഭാഗത്തേക്കു മാറ്റി ക്രിക്കറ്റ് മൈതാനത്തിനു പുറത്തുകൂടെ ഭൂഗര്‍ഭ രീതിയില്‍ ഒരു ടണല്‍ നിര്‍മിച്ചു വെള്ളം ഒഴുകിപ്പോകുന്നതിനു സൗകര്യം ചെയ്തിട്ടുണ്ട്.

സിപിഎം മധൂര്‍ ലോക്കല്‍ സെക്രട്ടറി എം.കെ.രവീന്ദ്രന്റെ പരാതിയിലാണ് കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നു വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കലക്ടര്‍ ഡോ.ഡി.സജിത്ബാബു സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കയ്യേറിയ 32 സെന്റ് നീര്‍ത്തട സ്ഥലം തിരിച്ചുപിടിക്കണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു പതിച്ചു നല്‍കിയ സ്ഥലം റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയാണ് വില്‍പന നടത്തിയതെന്നും പരാതിയുണ്ട്.

സര്‍ക്കാര്‍ പുറമ്പോക്കിലുള്ള തോട് സ്ഥലത്തുണ്ടായിരുന്നുവെന്നു തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.എം.അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്ഥലത്തെ വില്ല ഗ്രൂപ്പില്‍ നിന്നാണ് 8.26 ഏക്കര്‍ സ്ഥലം സെന്റിനു 54,000 രൂപ നിശ്ചയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയത്. വില്ല ഗ്രൂപ്പ് തന്നെയാണു സ്ഥലം നിരപ്പാക്കി തന്നത്. തുടര്‍ന്നാണ് സ്റ്റേഡിയം നിര്‍മാണം തുടങ്ങിയത്.

സര്‍ക്കാര്‍ നീര്‍ത്തടം കയ്യേറിയിട്ടുണ്ടെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം വില്ല ഗ്രൂപ്പ് തന്നെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമപരമായ ബാധ്യതകള്‍ അവര്‍ തന്നെ വഹിക്കുമെന്നാണ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാര്‍. സ്റ്റേഡിയം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളിലാണ് അസോസിയേഷന്‍. ഇതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കും

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here