മംഗളൂരു മൂഡബിദ്രിയിൽ കാമുകിയെ തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു

0
166

മംഗളൂരു(www.mediavisionnews.in): കാമുകിയെ വീട്ടില്‍ചെന്ന് തലയ്ക്കടിച്ചുകൊന്ന് യുവാവ് ആത്മഹത്യചെയ്തു. മൂഡബിദ്രി പരന്ത്യയിലാണ് സംഭവം. കരിഷ്മ പൂജാരിയാണ് (20) കൊല്ലപ്പെട്ടത്. കാമുകന്‍ ലോഹിത് (23) ആണ് അതേവീട്ടില്‍ തൂങ്ങിമരിച്ചത്.

മംഗളൂരു ബജാള്‍ സ്വദേശിയായ ലോഹിത് വ്യാഴാഴ്ച ഉച്ചയോടെ ആരുമില്ലാത്തസമയം കരിഷ്മയുടെ വീട്ടില്‍ എത്തുകയായിരുന്നു. സംസാരത്തിനിടെ ലോഹിത് കരിഷ്മയുടെ കഴുത്തുഞെരിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയ ഹാമര്‍കൊണ്ട് കരിഷ്മയുടെ തല അടിച്ചുതകര്‍ത്തു. കരിഷ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ലോഹിത് അതേവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. മൂഡബിദ്രി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here