ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് ലഭിക്കില്ല ; കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

0
200

തിരുവനന്തപുരം(www.mediavisionnews.in):സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറിപടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കര്‍ശന നിര്‍ദ്ദേശം. എലിപനിബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാതെ വരുന്നതിന് പ്രധാന കാരണം സ്വയം ചികിത്സയാണെന്ന് കണ്ടെത്തിയത്തോടെയാണ് ഡോക്ടര്‍ന്മാരുടെ കുറിപടി ഇല്ലാത്ത രോഗികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്.

കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവര്‍ ഒപ്പിട്ട നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ സ്‌റ്റോറുകളിലും കൈമാറും . ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കെടുക്കുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here